മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെ സംരക്ഷിച്ച് ചാർജ് മെമ്മോ. മൊബൈൽ ഹാക്ക് ചെയ്തുവെന്ന് പോലീസിന് വ്യാജ പരാതി നൽകിയതോ മല്ലു മുസ്ലീം ഓഫീസേഴ്സ് എന്ന മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കിയതോ ചീഫ് സെക്രട്ടറിക്ക് നൽകിയ ചാർജ് മെമോയിൽ പരാമർശമേയില്ല.
തന്റെ ഫോൺ ഹക്ക് ചെയ്തുവെന്നായിരുന്നു ഗോപാലകൃഷ്ണൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ഫോറൻസിക് പരിശോധനയിലും മെറ്റയുടെ മറുപടിയിലും ഹാക്കിങ് നടന്നിട്ടില്ലെന്നു പോലീസ് സ്ഥിരീകരിച്ചതാണ്. ഈ വിവരം സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ടായി ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. എന്നാൽ നൽകിയത് വ്യാജ പരാതിയാണെന്നുറപ്പിച്ചിട്ടും അക്കാര്യത്തെക്കുറിച്ച് ചാർജ് മെമ്മോയിൽ പറഞ്ഞിട്ടില്ല. മല്ലു മുസ്ലീം ഓഫീസേഴ്സ് എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ അദീല അബ്ദുള്ള ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടും അതിനെകുറിച്ചും ഒരു പരാമർശവും നടത്തിയിട്ടില്ല. ഇതോടെ കെ ഗോപാലകൃഷ്ണനെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആക്ഷേപം കൂടുതൽ ശക്തമാവുകയാണ്.
Be the first to comment