ആപ്പ് ഡയലർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

പുതിയ മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്. ആപ്പ് ഡയലര്‍ എന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. എന്നാൽ ഇതെന്താണ് എന്ന സംശയം എല്ലാവരിലുമുണ്ടാകാം. വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പുതിയ ഫീച്ചർ വരുന്നത് ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തും.

ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനുശേഷം യൂസർമാരിലേക്ക് ഈ ഫീച്ചറെത്തും. ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാണ് ഇവിടെയും കോളുകൾ നടക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*