ബുള്ളറ്റഡ് ലിസ്റ്റും ഹൈലൈറ്റുമുള്‍പ്പടെ പുതിയ നാല് ടെക്സ്റ്റ് ഫോർമാറ്റിങ് ടൂളുകളുമായി വാട്സ്ആപ്പ്.

പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ഓപ്ഷനുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. നിലവിലുള്ള ബോൾഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകൾക്ക് പുറമെയാണ് നാല് പുതിയ ടൂളുകൾ വാട്‌സ്ആപ്പ് പുതിയ പതിപ്പിലൂടെ പുറത്തിറക്കിയത്.

ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകൾ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തൻ്റെ വാട്ട്‌സ്ആപ്പ് ചാനലിലൂടെയാണ് പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തിയത്. ഐഒഎസ്, ആൻഡ്രോയിഡ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാണ്.

പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്‌ടാനുസൃതം സന്ദേശങ്ങൾ പരിഷ്കരിച്ച് മറ്റുള്ളവർക്ക് അയയ്ക്കാൻ സാധിക്കും. ലളിതമായ ഷോട്ട് കട്ടുകൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ് പുതിയ ടെക്‌സ്‌റ്റ് ഫോർമാറ്റിങ് ഓപ്‌ഷൻ.

Be the first to comment

Leave a Reply

Your email address will not be published.


*