പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; പ്രൊഫൈല്‍ വിവരങ്ങള്‍ ഇനി ചാറ്റില്‍

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ചാറ്റിൽ പ്രൊഫൈൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ കൊണ്ടുവന്നത്. ഭാവിയിൽ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്താവ് ആർക്കാണോ മെസേജ് ചെയ്യുന്നത്, അയാൾ ഓഫ് ലൈനിൽ ആണെങ്കിൽ പോലും പ്രൊഫൈൽ വിവരങ്ങൾ കാണാൻ കഴിയുന്ന തരത്തിലാണ് ഫീച്ചർ. ഉപയോക്താക്കളുടെ നീണ്ടക്കാലത്തെ ആവശ്യം കണക്കിലെടുത്താണ് വാട്സ്ആപ്പ് ഫീച്ചർ വികസിപ്പിച്ചത്. പ്രൊഫൈൽ വിവരങ്ങൾ എളുപ്പം മനസിലാക്കി ആളെ തിരിച്ചറിയുന്നതിന് സഹായകമായ നിലയിലാണ് പുതിയ ഫീച്ചർ.

നിലവിൽ ചാറ്റ് ഇൻഫർമേഷൻ സക്രീനിൽ പോയാൽ മാത്രമേ പ്രൊഫൈൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. എന്നാൽ പുതിയ ഫീച്ചർ അനുസരിച്ച് അതിന്റെ ആവശ്യമില്ല. ചാറ്റിൽ തന്നെ പ്രൊഫൈൽ വിവരങ്ങൾ പ്രദർശിപ്പിക്കും. ആരെങ്കിലും പ്രൊഫൈൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ അറിയാൻ ഇതുവഴി സാധിക്കും. എങ്കിലും പുതിയ ഫീച്ചറും ഉപയോക്താവിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സെറ്റിങ്ങ്സിന് വിധേയമായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*