പുതിയ ഫീച്ചറുകളുമായി വാട്ട്സാപ്പ്

വാട്ട്സാപ്പ് പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ചു. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി, ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തിൽ ലഭ്യമാവുക.

ഒരാൾ ഗ്രൂപ്പിൽ നിന്നും ലെഫ്ട് അയാൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാക്കാൻ സാധിക്കു.

വാട്ട്സാപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, തുടങ്ങി എട്ട് ഇമോജികളാണ് ഇതിനായി ലഭിക്കുക.

സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്സാപ്പ് വിൻഡോസിലും പുതിയ ഫീച്ചർ ലഭ്യമാവും.

സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ് വാട്ട്സാപ്പിന്റെ  അടുത്ത പുതിയ ഫീച്ചർ.

വാട്ട്സാപ്പ് സുരക്ഷ കൂട്ടാനായി ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറും ഉടൻ ലഭ്യമാവും.

ഫോൺ നമ്പറുകൾ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചർ. വാട്ട്സാപ്പിലുള്ളവരിൽ ആർക്കെല്ലാം തങ്ങളുടെ ഫോൺ നമ്പർ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*