വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണു, യുവതിയുടെ കൈ അറ്റു

വൈക്കം: ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റുപോയി. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് അപകടം. കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശിനി തീർഥ (20) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. 

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കോട്ടയം ഭാഗത്തേക്കുള്ള മെമു ട്രെയിനിൽ കയറുന്നതിനിടെ കാല് തെറ്റി യുവതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിനിടയിൽപ്പെട്ട് യുവതിയുടെ കൈ അറ്റുപോയി. അറ്റുപോയ കൈയുമായി യുവതിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൈ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*