പെൺകുട്ടിയെ രക്ഷിക്കുന്നതിനിടയിൽ തൊമ്മൻകുത്തിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു. 

ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

 

Be the first to comment

Leave a Reply

Your email address will not be published.


*