ലക്ഷണങ്ങൾ കണ്ട് പനി ആണെന്ന് കരുതരുത്; കുട്ടികളിൽ പടർന്നുപിടിച്ച് ‘വൈറ്റ് ലങ് സിൻഡ്രോം’

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ രോഗങ്ങൾ പടർന്നു പിടിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ ലോക രാഷ്ട്രങ്ങൾക്കിടയിൽ ആശങ്കയാവുകയാണ് വൈറ്റ് ലങ് സിൻഡ്രോം. അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോർട്ട്. ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയയാണിത്. കുട്ടികളിലാണ് കൂടുതൽ വൈറ്റ് ലങ് സിൻഡ്രോം ബാധിച്ചുകാണുന്നത്. കോവിഡിന് ശേഷം കുട്ടികളിൽ രോഗപ്രതിരോധശേഷി കുറഞ്ഞതാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനു പിന്നിലെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. മൂന്നു മുതൽ എട്ടുവയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇൻഫ്ളുവൻസ, സാർസ് കോവി-2 വൈറസ്, റെസ്പിറേറ്ററി സിൻഷ്യൽ വൈറസ്, മൈകോപ്ലാസ്മ ന്യുമോണിയെ എന്ന ബാക്ടീരിയ എന്നിവ മൂലമാകാം വൈറ്റ് ലങ് സിൻഡ്രോം ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. സിലിക്ക ഡസ്റ്റ് പോലെ അന്തരീക്ഷത്തിലുള്ള ചില പൊടികൾ ശ്വസിക്കുന്നതുമാകാം രോഗകാരണമെന്ന് ചില ഗവേഷകർ പറയുന്നു. എന്നാൽ ഈ രോഗത്തിന്റെ കൃത്യമായ കാരണങ്ങളെ കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുകയാണ്.

ശ്വാസകോശത്തിന് മുകളിൽ വെളുത്തപാടുകൾ, ചുമ, പനി, ക്ഷീണം, തുമ്മൽ, മൂക്കടപ്പ്, കണ്ണിൽ നിന്ന് വെള്ളം, ഛർദ്ദി, വലിവ്, അതിസാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*