സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച മലേറിയ വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. 4 രാജ്യങ്ങളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയ ഈ വാക്സീൻ നല്ല സുരക്ഷയും ഉയർന്ന ഫലപ്രാപ്തിയും നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി. കുട്ടികളിൽ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സീനാണ് ഇതെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നാണ് R21/Matrix-M മലേറിയ വാക്‌സിൻ വികസിപ്പിച്ചത്. നൊവവാക്‌സിന്റെ അഡ്ജുവന്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരുന്നു വാക്‌സീൻ നിർമിച്ചത്.നിലവിൽ, ഘാന, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ വാക്സിൻ ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയിട്ടുണ്ട്.
പ്രതിവർഷം 10 കോടി ഡോസ് മലേറിയ വാക്‌സീൻ നിർമിക്കാനുള്ള ശേഷി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഉണ്ട്. അടുത്ത രണ്ടു വർഷം കൊണ്ട് ഇത് ഇരട്ടിയാക്കുമെന്ന് കമ്പനി അറിയിച്ചു.
Be the first to comment