ആരാകും ജനറൽ സെക്രട്ടറി?; എം എ ബേബിക്ക് ബംഗാൾ ഘടകത്തിന്റെ പിന്തുണ, പിണറായിയുടെ നിലപാട് നിർണായകം

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥനത്തേക്ക് എം.എ ബേബിയ്ക്ക് സാധ്യതയേറുന്നു.
എം എ ബേബിയെ പിന്തുണക്കാൻ ബംഗാൾ ഘടകത്തിൽ ധാരണ. പുത്തലത്ത് ദിനേശനും ടി.പി. രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ എത്തിയേക്കും. ബംഗാളിൽ നിന്ന് സുർജ്യ കാന്ത് മിശ്രക്ക് പകരം ശ്രീദിപ് ഭട്ടാചര്യയെ പി.ബിയിൽ ഉൾപ്പെടുത്താനും ധാരണ.

കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് മൂന്ന് ഒഴിവുകളുണ്ട്. അംഗങ്ങളുടെ എണ്ണം കൂടിയത് പരിഗണിച്ച് ഒരാളെ അധികമായി ഉൾപ്പെടുത്താനാണ് സാധ്യത .സംഘടന റിപ്പോർട്ടിലെ നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും ഇളവുണ്ടായേക്കും എന്നാണ് സൂചന. ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ട് കേന്ദ്ര കമ്മിറ്റി യോഗം ചേരും. ചർച്ചകൾക്ക് നാളെയാകും മറുപടി പറയുക.

നേതാക്കൾക്ക് പാർലമെന്ററി വ്യാമോഹങ്ങൾ വർധിച്ചു എന്നതടക്കമുള്ള വിമർശനങ്ങൾ റിപ്പോർട്ടിലുണ്ട്. പോൾബ്യൂറോ – കേന്ദ്ര കമ്മറ്റി അംഗങ്ങളുടേത് അടക്കമുള്ള പ്രവർത്തനങ്ങൾ സമയ ബന്ധിതമായി വിലയിരുത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. പ്രായപരിധിയിൽ ഇളവ് നൽകണോയെന്ന കാര്യവും ഇന്ന് നടക്കുന്ന ചർച്ചകളിലാകും ഉയർന്നു വരിക. അനുഭവ പരിചയമുള്ള ഏഴു നേതാക്കൾ പോറോയിൽ നിന്നും ഒന്നിച്ച് ഒഴിയുന്നത് പ്രതിസന്ധി ഉണ്ടാക്കുമെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*