ജനപ്രതിനിധികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര എന്തിന്? ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ ജനപ്രതിനിധികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്രാ സൗകര്യം നല്‍കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് ജനപ്രതിനിധികള്‍ക്ക് സൗജന്യ പാസ്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് എന്തിനാണ് വരുമാന നഷ്ടമുണ്ടാക്കുന്നതെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍. 

അംഗപരിമിതര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സാമ്പത്തികമായി വളരെ താഴേതട്ടില്‍ നില്‍ക്കുന്നവര്‍ക്കായി സൗജന്യ പാസ് ചുരുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ മുന്‍ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രക്ക് അവകാശമുണ്ട്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശമാണ് ഉണ്ടായിരിക്കുന്നത്. ഇതൊരു ഉത്തരവായി പുറത്തുവരുമോ എന്നതാണ് അറിയാനുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*