മദ്യ കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി. മദ്യപാനം കരള്‍, സ്തനം, തൊണ്ട ഉള്‍പ്പെടെ ഏഴ് തരം കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എക്സിലൂടെയാണ് വിവേക് മൂര്‍ത്തി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കാന്‍സര്‍ കേസുകളുടെയും മരണത്തിന്റെയും പ്രധാനകാരണം മദ്യമാണെന്നും, എത്രത്തോളം മദ്യം കഴിക്കുന്നുവോ അത്രത്തോളം കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഗര്‍ഭിണികള്‍ക്കായി ജനന വൈകല്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ലേബല്‍ ചെയ്യുന്നതുപോലെ കാന്‍സര്‍ മുന്നറിയിപ്പും നല്‍കണം. അമേരിക്കന്‍ ജനത ഇതിനെ പറ്റി ബോധവാന്മാരല്ലെന്നും, മദ്യത്തിന്റെ ഉപയോഗം എത്രമാത്രം ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് അവര്‍ മനസിലാക്കാന്‍ ഇത് വളരെ ഉപയോഗപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Be the first to comment