കണ്ണൂരിൽ മുള്ളൻ പന്നി ആക്രമണം; പ്ലസ് ടു വിദ്യാർഥിക്ക് പരുക്ക്

കണ്ണൂർ: വട്ടിപ്പുറം വെള്ളാനപ്പൊയിലിൽ‌ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് പരുക്ക്. മാണിക്കോത്ത് വയൽ സ്വദേശി മുഹമ്മദ് ശാദിലിനാണ് (16) പരുക്കേറ്റത്. പന്ത്രണ്ട് മുള്ളുകളോളം ശാദിലിന്‍റെ ദേഹത്ത് തറച്ചു കയറിയിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചേ അച്ഛനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു മുള്ളൻ പന്നി റോഡിനു കുറുകേ ചാടിയത്. മുള്ളുകൾ തറച്ചു കയറി അവശനിലയിലായ കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയിലൂടെ മുള്ളുകൾ നീക്കാനാണ് ശ്രമം.

Be the first to comment

Leave a Reply

Your email address will not be published.


*