കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് 74 കാരിയായ ക്രിസ്റ്റീന ടീച്ചറെ കാട്ടുപന്നി ആക്രമിച്ചത്. ടീച്ചറെ ആക്രമിച്ചതിന് ശേഷം സ്കൂൾ കുട്ടികളുടെ ഇടയിലേക്ക് പന്നി ഓടിക്കയറി. ഗുരുതരമായി പരിക്കേറ്റ ടീച്ചറുടെ വലത് കൈയുടെയും ഇടത് കാലിൻ്റെയും എല്ല് പൊട്ടിയിട്ടുണ്ട്. ടീച്ചറെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related Articles
പട്ടാമ്പിയിൽ വൻ ചന്ദനവേട്ട ; 236 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ
പട്ടാമ്പി മരുതൂരിൽ നിന്ന് 236 കിലോ ചന്ദനവുമായി രണ്ട് പേരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി ഒടമല മുഹമ്മദ് സക്കീർ, ശ്രീകൃഷ്ണപുരം പതിയത്തൊടി ബാബു എന്നിവരെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പട്ടാമ്പി മരുതൂരിലെ വാടക വീട്ടിൽ ചന്ദനമെത്തിച്ച് വിൽപ്നക്ക് തയ്യാറാക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. […]
പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു
പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കൊല്ലപ്പെട്ടത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിയ്ക്കടുത്ത് തിങ്കളാഴ്ച ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് […]
കൊല്ലങ്കോടിന് സമീപം കമ്പിവേലിയില്‍ പുലി കുടുങ്ങി
പാലക്കാട്: കൊല്ലങ്കോടിന് സമീപം കമ്പിവേലിയില്‍ പുലി കുടുങ്ങി. കൊല്ലങ്കോട് വാഴപ്പുഴയിലാണ് സംഭവം. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് അടുത്തകാലത്തായി പുലിശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ ഏഴുമണിയോടെയാണ് പുലിയെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ […]
Be the first to comment