പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരന് കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഈശ്വരന് 200 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പരിശോധനയില്‍ ഈശ്വരന് വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Related Articles
ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി […]
രണ്ട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; യെലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്. തുടർന്ന് ഈ ജില്ലകളില്‍ യെലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി സെല്‍ഷ്യസും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]
പാലക്കാട് അച്ഛൻ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ 15-കാരനെ കണ്ടെത്തി
പാലക്കാട് കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ 10 ക്ലാസുകാരനാണ് അച്ഛൻ വഴക്ക് പറഞ്ഞതിന് കത്തെഴുതിവെച്ച് വീട് വിട്ട് പോയത്. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് […]
Be the first to comment