ഇംഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ അവാർഡ് മലയാളിയായ നേടി വിഷ്ണു ഗോപാൽ. ചരിത്രത്തില്‍ ആദ്യമായാണ് ആനിമൽ പോർട്രെയിറ്റ് വിഭാഗത്തില്‍ ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്‍റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാര്‍ഡ് നേടിക്കൊടുത്തത്.
ഈ വർഷത്തെ അവാർഡിന് 95 രാജ്യങ്ങളിൽ നിന്നുള്ള 49,957 എൻട്രികളാണ് വന്നത്. ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവര്‍ഡാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ്.
Be the first to comment