വിന്‍ഡീസ് പേസര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 12 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്.

വിന്‍ഡീസിനായി പ്രധാനമായും ടെസ്റ്റ് മത്സരങ്ങളിലാണ് ഷാനോന്‍ പന്തെറിഞ്ഞത്. വിന്‍ഡീസിനായി ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളിലായി 86 മത്സരങ്ങള്‍ ദേശീയ ടീമിനായി താരം കളിച്ചു.

59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു 166 വിക്കറ്റുകള്‍. 62 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 25 മത്സരങ്ങളില്‍ നിന്നു 33 വിക്കറ്റുകള്‍. 17 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ടി20 2 മത്സരങ്ങള്‍ മാത്രമാണ് താരം വിന്‍ഡീസ് ജേഴ്‌സിയില്‍ കളിച്ചത്. 3 വിക്കറ്റുകള്‍ നേടി. 44 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് 36കാരന്റെ മികച്ച പ്രകടനം.

Be the first to comment

Leave a Reply

Your email address will not be published.


*