തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാ രീതി മാറ്റുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓരോ വിഷയത്തിനും ജയിക്കാൻ 12 മാർക്ക് മിനിമം വേണമെന്ന രീതിയിലാവും അടുത്ത വർഷം മുതലുള്ള പരീക്ഷാ രീതി. മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023-24 അധ്യായന വർഷത്തെ പരീക്ഷാ ഫലപ്രഖ്യാപനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
Be the first to comment