
പാലാ : കനത്തമഴയിൽ കിഴക്കൻ വെള്ളം എത്തിയതോടെ പാലായിൽ മീനച്ചിലാറ്റിൽ ഓരോ മണിക്കൂറിലും ഓരോ അടി വെള്ളമുയരുന്ന സ്ഥിതി. ഇന്നലെ വൈകിട്ടോടെ മൂന്നാനി, പാലാ കൊട്ടാരമറ്റം ഭാഗങ്ങളിൽ വെള്ളം കയറി. രാത്രിയും വെള്ളം ഉയരുന്ന സ്ഥിതിയാണ്. കിഴക്ക് മഴ പെയ്ത ശേഷം വളരെ പതുക്കെ പാലായിൽ വെള്ളമുയരുന്ന പഴയ കാലമൊക്കെ മാറ്റിമറിക്കുന്ന രീതിയിലാണു മീനച്ചിലാറ്റിൽ വെള്ളം കുതിച്ചെത്തിയത്.
കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയെന്ന് അറിയുമ്പോഴേക്കും പനയ്ക്കപ്പാലത്ത് വെള്ളമുയർന്നു. പടിഞ്ഞാറൻ മേഖലയിലും വെള്ളമുയരുമെന്ന ആശങ്ക.
Be the first to comment