
കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശിനി സനില(36)യാണ് മരിച്ചത്. ബസിന്റെ പിന്നിലെ ടയറിൽ കുടുങ്ങിയ യുവതിയെ നൂറ് മീറ്ററോളം വലിച്ചിഴച്ചു. പ്രദേശവാസികൾ ബസ് തടഞ്ഞാണ് സനിലയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സനിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.






Be the first to comment