കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്ത കേസിൽ യുവതിക്ക് ജാമ്യം; 46,000 രൂപ കെട്ടിവയ്ക്കണം

കോട്ടയം: കോടിമതയിൽ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ യുവതിയ്ക്ക് ജാമ്യം. പൊൻകുന്നം സ്വദേശി സുലു(26)വിനാണ് ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകിട്ടാണ് സുലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

ഇന്നലെ ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം. കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്തപ്പോൾ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിനു പിന്നാലെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കാറിന്റെ ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് ഇവർ അടിച്ചു തകർത്തത്. തുടർന്ന് ഇരുവരും കാറിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 

Be the first to comment

Leave a Reply

Your email address will not be published.


*