ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി

ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി. വീടിന്റെ ഭിത്തിയിൽ ചാരി നിന്ന്  കുഞ്ഞിനെ മുലയൂട്ടുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിമിന്നലേറ്റ് അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീണു. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്ക് കേൾവി നഷ്ടമായിത്തിനൊപ്പം ശരീരത്തിലും പൊള്ളലേറ്റു.

ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇടിമിന്നലേറ്റ് തെറിച്ചു വീഴുകയായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ആശുപതിയിലെത്തിച്ചപ്പോഴാണ് കേൾവി ശക്തി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. സമീപത്തെ വീടുകളിലും മിന്നലാക്രമണത്തിൽ നാശ നഷ്ടങ്ങൾ ഉണ്ടായി.

Be the first to comment

Leave a Reply

Your email address will not be published.


*