ഈരാറ്റുപേട്ടയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നു ഒപ്പം താമസിക്കുന്ന സ്ത്രീയെ യുവാവ് പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഈരാറ്റുപേട്ട തലപ്പലം സ്വദേശിയായ ഭാർഗവിയെയാണ് ഒപ്പം താമസിക്കുന്ന ബിജു അടിച്ചു കൊന്നത്. 

ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്.  സംഭവുമായി ബന്ധപ്പെട്ട് കൊച്ചുപുരക്കൽ ബിജു മോനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷമായി ഇരുവരും ബിജുവിന്‍റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. നിയമപരമായി വിവാഹിതരല്ലന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.

മദ്യപിച്ച ശേഷമുണ്ടായ തർക്കത്തെ തുടർന്ന് പാര ഉപയോഗിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി നൽകിയ മൊഴി. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*