
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയ്ക്കു സമീപത്തെ ഹോണസ്റ്റി ഭവൻ ലേഡീസ് ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിഎ വിദ്യാർത്ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കൽ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂർ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. ഈ മാസം ഒൻപതാം തീയതിയാണ് ഓൺലൈൻ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനിൽ മുറിയെടുത്തത്. യുവതിയുടെ ഭർത്താവ് ഇന്നലെ ചെന്നൈയിലായിരുന്നു. ഇവിടെ നിന്നും ഫോൺ വിളിച്ചെങ്കിലും ശ്രുതി ഫോൺ എടുത്തില്ല. ഇതേ തുടർന്ന് ഇന്ന് രാവിലെ ഇയാൾ ഹോസ്റ്റലിൽ എത്തുകയായിരുന്നു. തുടർന്ന് വാർഡൻ്റെ നേതൃത്വത്തിൽ മുറിയിൽ എത്തി പരിശോധിച്ചപ്പോളാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന്, അന്വേഷണ നടപടികൾ കോട്ടയം വെസ്റ്റ് പോലീസ് പൂർത്തിയാക്കി. ആർഡിഒയുടെ നേതൃത്വത്തിലാണ് അന്വേഷണ നടപടി പൂർത്തിയാക്കിയത്. മൃതദേഹം പോലീസ് നടപടി പൂർത്തിയാക്കി മോർച്ചറിയിലേയ്ക്കു മാറ്റും.
Be the first to comment