
ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിലെ ക്ലോസറ്റിൽ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. രോഗിക്ക് കൂട്ടിരിക്കാൻ വന്ന 24 കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം.
കോട്ടയം മെഡിക്കൽ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് യുവതിയുടെ കാലു കുടുങ്ങിയത്. യുവതി ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാരികളെത്തി ക്ലോസറ്റിൽ നിന്ന് കാല് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് കോട്ടയത്ത് നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘമാണ് യുവതിയെ രക്ഷിച്ചത്. ക്ലോസറ്റ് പൊട്ടിച്ചാണ് യുവതിയുടെ കാല് പുറത്തേയ്ക്ക് എടുത്തത്.
Be the first to comment