കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ്. സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ഷമാ മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞു.
പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു. മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ടെന്നും ഷമ വ്യക്തമാക്കി. അതേസമയം ഒട്ടും വൈകാതെ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് ക്യാമ്പിൻ്റെ തീരുമാനം.
Be the first to comment