പല്ലശ്ശനയിൽ വിവാഹ ദിനത്തിൽ ആചാരത്തിന്‍റെ പേരിൽ ദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ സച്ചിനും വധു സജ്‌ലയും വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപായാണ് വിവാദമായ സംഭവമുണ്ടായത്. പിന്നിൽ നിന്ന അയൽവാസിയാണ് ഇരുവരുടെയും തല തമ്മിൽ കൂട്ടിയിടിച്ചത്. വിവാഹ ദിനത്തിൽ പെൺകുട്ടി കരഞ്ഞു കൊണ്ട് ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കണമെന്ന ആചാരത്തിന്‍റെ പേരിലാണ് തലകൾ കൂട്ടിയിടിച്ചതെന്നാണ് വിശദീകരണം.
View this post on Instagram
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ രൂക്ഷമായ വിമർശനം സംസ്ഥാനത്തിന്റെ പല കോണുകളിൽ നിന്നുമുണ്ടായി. തന്റെ നാട്ടിൽ ഇത്തരമൊരു നാട്ടാചാരം താൻ മുൻപ് കേട്ടിട്ടില്ലെന്നാണ് സച്ചിൻ പ്രതികരിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ വേദനകൊണ്ട് പകച്ചുപോയെന്നും അല്ലെങ്കിൽ താൻ തന്നെ കൃത്യം ചെയ്തയാൾക്ക് മറുപടി കൊടുത്തേനെയെന്നും സജ്‌ല പ്രതികരിച്ചിരുന്നു.
Be the first to comment