നേത്രദാന സമ്മതപത്രം നൽകി വനിതാദിനം ആഘോഷിച്ചു

അതിരമ്പു: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൻറെ നേതൃത്വത്തിൽ കുറുമള്ളൂർ ലയൺസ് ക്ലബ്ബിൻറെ സഹകരണത്തോടെ വനിതാ ദിനാചരണം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു. വനിതാ മെമ്പർമാരായ ബേബിനാസ് അജാസ് ,മേരി അമുദാ റോയ് ,സിനി കുളംകുത്തിയിൽ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് നേത്രദാന വിഭാഗം കോ ഓർഡിനേറ്റർ സജനീഷ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു.

“സന്തോഷകരമായ കുടുംബജീവിതം” എന്ന വിഷയത്തിൽ പാലാ കുടുംബ കോടതി പ്രിൻസിപ്പൽ കൗൺസിലർ ആൻസി ഫിലിപ്പ് ക്ലാസ് നയിച്ചു. “വീട്ടുമുറ്റത്ത് ഒരു ഔഷധ തൈ” പദ്ധതി പഞ്ചായത്ത് മെമ്പർമാർ, ലയൺസ് ക്ലബ് മെമ്പർ ജിജി മുഖച്ചിറയിലിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉന്നത റാങ്ക് കരസ്ഥമാക്കിയ അഞ്ജന ഒഴുകയിൽ, ജിത്തു കെ മാത്യു എന്നിവർക്ക്  വാർഡ് മെമ്പർ ജോജോ ആട്ടെൽ ആദരവ് നൽകി. ലയൺസ് ക്ലബ് പ്രസിഡൻറ് ബേബി താന്നിതടത്തിൽ ,ജോസ് അഞ്ജലി എന്നിവർ ആശംസകൾ അർപ്പിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*