വനിതാപ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന്; ഡല്‍ഹിയും ബംഗളുരുവും കൊമ്പുകോര്‍ക്കും

മുംബൈ: വനിതാപ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് കലാശപ്പോരാട്ടം. ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന ഫൈനലില്‍ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം എലിമിനേറ്ററില്‍ അവസാന ഓവര്‍ വരെ പൊരുതിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 5 റണ്‍സിന് തോല്‍പിച്ചാണ് കലാശപ്പോരിന് അര്‍ഹരായത്. മലയാളി താരം ആശ ശോഭനയുടെ മിന്നും ബൗളിങ്ങാണ് ബംഗളൂരുവിന് ജയം സമ്മാനിച്ചത്.

തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലില്‍ ഇടം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് കരുത്തരാണ്. ഓസീസ് താരം മെഗ് ലാനിങ്ങാണ് അവരുടെ പ്രധാനതാരം. ഈ സീസണില്‍ ഇതുവരെ കളിച്ച 8 മത്സരങ്ങളില്‍ ആറിലും വിജയം നേടിയ ടീം മികച് ഫോമിലാണ്. . ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോറര്‍മാരില്‍ മിന്നിലുള്ള ക്യാപ്റ്റന്‍ മെഗ് ലാനിങ് (308 റണ്‍സ്) നയിക്കുന്ന ബാറ്റിങ് നിരയാണ് പ്രധാന കരുത്ത്. സഹ ഓപ്പണറായ ഷെഫാലി വര്‍മ നാലാം സ്ഥാനത്തുമുണ്ട് (265). ഡല്‍ഹിയുടെ പേസര്‍ മരിയെസ്ന്‍ കാപ്പ് വിക്കറ്റ് നേട്ടക്കാരില്‍ ഒന്നാമതാണ്. 3 മത്സരങ്ങളില്‍ മാത്രം പന്തെറിഞ്ഞ മിന്നു മണി ഗുജറാത്തിനെതിരായ മത്സരത്തില്‍ 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റു വീഴ്ത്തി കരുത്തുകാട്ടി.

ബംഗളൂരുവിന്‍റെ അവരുടെ നായിക സ്മതി മന്ഥാന തന്നെ. ഇതുവരെ 259 റണ്‍സ് നേടിയ സ്മൃതി അവരെ മുന്നില്‍ നിന്നു നയിക്കുന്നു. ഓസീസ് താരം എലിസ് പെറിയുടെ ഓള്‍റൗണ്ട് പ്രകടനവും (312) , 7 വിക്കറ്റ്) ബാംഗ്ലൂരിന്‍റെ കുതിപ്പില്‍ നിര്‍ണായകമായി. എന്നാല്‍, ബൗളിങ്ങില്‍ മലയാളി താരം ആശ ശോഭനയുടെ മികവാണ് കണ്ടത്.

സീസണിലെ ആദ്യ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ആശ ശോഭന ഈ ചാംപ്യന്‍ഷിപ്പിന്‍റെ കണ്ടെത്തലാണ്. ഡബ്ല്യുപിഎലില്‍ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമായി ആശ, ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ തന്‍റെ വിക്കറ്റുകള്‍ ഒന്‍പതാക്കി ഉയര്‍ത്തി. രണ്ട് മികച്ച ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ പോരാട്ടം ശക്തമാകുമെന്നുറപ്പാണ്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*