ഡെറാഡൂൺ: ഉത്തരഖണ്ഡിലെ സിൽക്യാര തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിച്ചു. 41 തൊഴിലാളികൾ 17 ദിവസം തുരങ്കത്തിൽ കുടുങ്ങി കിടന്നെങ്കിലും അതിൽ ഭയന്ന് തൊഴിലിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന് തൊഴിലാളികൾ അറിയിച്ചു. ഓരോരോ തൊഴിലാളികളായി ടണലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
‘ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ വളരെ പ്രയാസകരവും ജീവൻ പണയം വച്ച് ചെയ്യേണ്ട പ്രവർത്തനമാണെന്നും ഞങ്ങൾക്ക് അറിയാം. 17 ദിവസം 41 തൊഴിലാളികൾ ഈ തുരങ്കത്തിൽ കുടുങ്ങി കിടന്നു. എന്നാൽ തോറ്റോടാനോ ഭയന്നോടാനോ ഞങ്ങൾ തയ്യാറല്ല. ഇത് ഞങ്ങളുടെ തൊഴിലാണ്”.- തുരങ്ക നിർമ്മാണ തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ നവംബർ 12-ാം തീയതിയാണ് 41 തൊഴിലാളികൾ സിൽക്യാര ടണലിൽ കുടുങ്ങിയത്. 17 ദിവസം നീണ്ടു നിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ എല്ലാ തൊഴിലാളികളെയും സുരക്ഷിതരായി പുറത്തെത്തിക്കാൻ സാധിച്ചു. 6 ഇഞ്ച് വലിപ്പമുള്ള കുഴലിലൂടെയായിരുന്നു തൊഴിലാളികൾക്ക് ഭക്ഷണം, മരുന്നുകൾ, വെള്ളം എന്നിവ എത്തിച്ചു നൽകിയിരുന്നത്.
Be the first to comment