ഒരുതുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.
സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി വര്‍ഷംതോറും യാതൊരു പ്രതിഫലവും വാങ്ങാതെ സന്നദ്ധമായി രക്തം ദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ജൂണ്‍ 14 ലോകമെമ്പാടും രക്തദാന ദിനമായി ആചരിക്കുന്നത്.
Be the first to comment