ലോകം കാല്‍പ്പന്തുകളിയുടെ ആവേശത്തിലേക്ക്; ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ആഘോഷരാവ്. കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കം, ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2022 ഇന്ന് ഖത്തറില്‍ ആരംഭിക്കും. 4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകം വീണ്ടും കാല്‍പ്പന്തിലേക്ക് ചുരുങ്ങുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ലോകമെമ്പാടുമുള്ള പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഉദ്ഘാടന ചടങ്ങിന് ശേഷം ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മില്‍ ഉദ്ഘാടന മത്സരവും നടക്കും. 

ആതിഥേയരെന്ന നിലയില്‍ ലോകകപ്പിന് യോഗ്യത നേടിയ ഖത്തര്‍ ഫിഫ റാങ്കിംഗില്‍ അന്‍പതാം സ്ഥാനത്താണിപ്പോള്‍. ലോകകപ്പില്‍ ഖത്തറിന്റെ  അരങ്ങേറ്റം കൂടിയാണിത്. 2006ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഖത്തര്‍ ചരിത്രനേട്ടമാണ് ലക്ഷ്യം വെക്കുന്നത്.

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18-ലും അതിന്റെ എച്ച് ഡി ചാനലിലും സംപ്രേക്ഷണം ചെയ്യും.ഓണ്‍ലൈനില്‍ ഈ പ്രക്ഷേപണങ്ങള്‍ ജിയോ സിനിമയിലും ജിയോ ടിവിയിലും അവരുടെ വെബ്സൈറ്റിലും കാണാന്‍ കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*