അതിരമ്പുഴയിൽ ലോക ഭിന്നശേഷി ദിനാചരണവും ഇൻക്ലൂസ്സിവ് കായികോത്സവ പ്രഖ്യാപനവും നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ഏറ്റുമാനൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണവും ഇൻക്ലൂസ്സിവ് കായികോത്സവ പ്രഖ്യാപനവും അതിരമ്പുഴ സെൻ്റ് അൽഫോൺസ ഹാളിൽ വച്ച് നടന്നു. രാവിലെ അതിരമ്പുഴ ചന്തക്കവലയിൽ നിന്നും ആരംഭിച്ച വിളംബരജാഥയോടെയാണ് പരിപാടികൾ ആരംഭിച്ചത്. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർക്ക് ഒപ്പം സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ബാൻ്റ് ടീം, സെൻ്റ് അലോഷ്യസ് ഹയർ സെക്കന്ററി എൻസിസി, ഗവണ്മെന്റ് ടി ടി ഐ അധ്യാപക വിദ്യാർഥികൾ തുടങ്ങിയവർ റാലിയിൽ പങ്കുചേർന്നു.

തുടർന്ന് നടന്ന പൊതു സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ ജയിംസ് തോമസ് അധ്യക്ഷത വഹിച്ചു. പുന്നത്തറ ഗവ.  യൂ പി എസ്സിലെ അധ്യാപകൻ ജോബിൻ കെ ജെ യെ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആലീസ് ജോസഫ് ആദരിച്ചു. 

വാർഡ് മെമ്പർ ജോസ് ജോസഫ് അമ്പലകുളം, ജി ടി ടി ഐ പ്രിൻസിപ്പൽ ജയകുമാർ ടി ഐ, സെൻ്റ് മേരീസ് എൽ പി എസ്സ് പ്രധാന അധ്യാപിക ഡെയ്സമ്മ ദേവസ്യ, ബി പി സി ആശ ജോർജ്, അനിഷ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

ഭിന്നശേഷി വിഭാഗത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടന്ന ബിഗ് ക്യാൻവാസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡ്ൻറ് സജി തടത്തിൽ ആദ്യ കയ്യൊപ്പ് പതിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും കായികമേളയും നടന്നു. ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തിയുള്ള കായിക മേള കേരളത്തിൽ ഇത് ആദ്യമായിട്ടാണ് നടക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*