മോദിക്ക് മൂന്നാമൂഴം ; അഭിനന്ദനം അറിയിച്ച് ലോകനേതാക്കൾ

റോം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലഭിച്ചതോടെ അഭിനന്ദനം അറിയിച്ച് ലോകനേതാക്കൾ. മോദി ഭരണം ഉറപ്പിച്ചതോടെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സാമൂഹ്യ മാധ്യമമായ എക്‌സിലുടെയാണ് ജോർജിയ അഭിനന്ദിച്ചത്.”തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. മോദി നടത്തുന്ന എല്ലാം പ്രവർത്തനങ്ങൾക്കും ഞാൻ ആശംസകൾ അറിയിക്കുന്നു. ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ജോർജിയ എക്‌സിൽ കുറിച്ചു.”

മോദിയുടെ വിജയം ചരിത്ര നേട്ടമെന്ന് മൌറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് മാലദ്വീപ് പ്രസിഡൻറ് ഡോ മുഹമ്മദ് മുയ്സു വ്യക്തമാക്കി. ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ പ്രചണ്ഡയും എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനെ അഭിനന്ദിച്ച് യുഎസ് സ്റ്റേറ്റ് ഡിപാർട്മെൻറ് വക്താവ് മാത്യു മില്ലർ രംഗത്തെത്തി.

ജോർജിയയുടെ ആശംസകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. സാമൂഹ്യ മാധ്യമമായ എക്‌സിലുടെയാണ് നന്ദി അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലാക്കാൻ തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആഗോള നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്നും മോദി എക്സിൽ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*