മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കടന്നുപോകുന്നത്. ആരോഗ്യമേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര തലത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക വിഭ്രാന്തിയുടെ ഇരയാണ്. ഈ വര്‍ഷം ‘ലോക മാനസികാരോഗ്യ ദിന’ത്തില്‍ ആളുകളെ വീണ്ടും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയുടെ പ്രധാന കാരണം. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ ലോകത്താകമാനം 7,03,000 പേര്‍ ആത്മഹത്യ ചെയ്തു. ഇവരില്‍ 58 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരാണ്. 20 വയസിനും 35 വയസിനും ഇടയിലുള്ള യുവാക്കളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നതെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. അവരുടെ എണ്ണം 60,000 നു മുകളിലാണ്. അവരില്‍ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്ന യുവാക്കളാണ്.
നമ്മുടെ മാനസികാരോഗ്യം നിലനിർത്തേണ്ടത് നാം തന്നെയാണ്. സ്വയം വിലയിരുത്തുക മറ്റുള്ളവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുക ദൈനംദിന പ്രവർത്തനങ്ങൾ ഉത്തരവാദിത്വങ്ങൾ എന്നിവ എങ്ങനെ നിറവേറ്റുന്നു എന്ന് മനസിലാക്കുക സമ്മർദ്ദത്തിലാണോ മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടോ എന്നീ കാര്യങ്ങൾ തിരിച്ചറിയുക. മനസ്സിനെ തിരിച്ചറിഞ്ഞ് ജീവിതത്തിൽ മുന്നോട്ട് പോകാം.
Be the first to comment