ഇന്ന് ലോക സമുദ്ര ദിനം

സമുദ്രത്തെക്കുറിച്ചും സമുദ്ര വിഭവങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ എട്ടിന് ലോക സമുദ്ര ദിനമായി ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, സമുദ്രങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമുദ്രത്തിലെ ജീവിവർഗങ്ങൾക്കായി ഒരു പ്രസ്ഥാനം സൃഷ്ടിക്കുന്നതിനുമാണ് ലോക സമുദ്ര ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്.

1992-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ലോക സമുദ്രദിനം എന്ന ആശയം യുഎൻ ആദ്യമായി മുന്നോട്ടുവച്ചത്. സമുദ്രങ്ങൾ നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ചും അവയെ സംരക്ഷിക്കാൻ സഹായിക്കുന്ന വഴികളെ കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ഒരു ദിവസം ആചരിക്കണമെന്ന് നിർദ്ദേശിച്ചു. 2008 ഡിസംബർ അഞ്ചിന് യുഎൻ ജനറൽ അസംബ്ലി ജൂൺ എട്ട് ലോക സമുദ്ര ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കി.

2022ലെ ലോക സമുദ്ര ദിനം ആഘോഷിക്കുന്നത് ‘പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം’ എന്ന ആശയത്തെ ആസ്പദമാക്കിയാണ്. മനുഷ്യരുടെ അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് സമുദ്രങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും ഈ ദിവസം ബോധവല്‍ക്കരിക്കുന്നു. കണക്കുകള് പ്രകാരം മൂന്ന് ബില്യണ്‍ ആളുകള്‍ തങ്ങളുടെ ഉപജീവനത്തിനായി സമുദ്രത്തെ ആശ്രയിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*