എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 59 വയസ്സായിരുന്നു. ഭാര്യയ്ക്കൊപ്പം വഞ്ചിയൂരിലെ ഫ്‌ളാറ്റിലായിരുന്നു സതീഷ് ബാബു താമസിച്ചിരുന്നത്. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാത്തതിനാല്‍ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ ലിവിങ് റൂമിലുള്ള സോഫയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

എഴുതി പകുതിയാക്കിയ പേപ്പറും തുറന്ന പേനയുമെല്ലാം മൃതദേഹത്തിന് സമീപമുണ്ടായിരുന്നു. പെട്ടെന്ന് സംഭവിച്ച ശാരീരിക അസ്വസ്ഥതയാകാം മരണ കാരണമായതെന്നാണ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയും സ്ഥലത്ത് തുടരുകയാണ്.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് ജനിച്ചതെങ്കിലും കാസര്‍ഗോഡും കണ്ണൂരും തിരുവനന്തപുരത്തുമായി സതീഷ് ബാബു തന്റെ കര്‍മ്മമണ്ഡലം സജീവമാക്കി. മലയാള സാഹിത്യത്തിലും ദ്യശ്യ മാധ്യമ രംഗത്തും സതീഷ് ബാബുവിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*