ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാനിരിക്കുന്നതിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ഷി. ഇത് മൂന്നാം തവണയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെടുന്നത്.

ബെജിയിംഗിലെ ഒരാഴ്ച്ചത്തെ നീണ്ട സമ്മേളനത്തിന് ശേഷമാണ് ഷി ജിൻ പിങ്ങിനെ തിരഞ്ഞെടുക്കുന്നത്. 20-ാമത് പാർട്ടി കോൺഗ്രസ് ഇരുന്നൂറോളം  മുതിർന്ന നേതാക്കളുടെ പുതിയ കേന്ദ്ര കമ്മിറ്റിയേയും തിരഞ്ഞെടുത്തു. സാമ്പത്തിക തകര്‍ച്ചയും കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഷി പ്രതിരോധത്തിലായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ കരുത്തോടെയാണ് അധികാരത്തുടര്‍ച്ച നേടിയിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*