ആദ്യ ഫ്ളിപ്പ് ഫോണുമായി ഷവോമി; ഫോള്‍ഡബിള്‍ വേര്‍ഷനൊപ്പം നാളെ ലോഞ്ച്

ന്യൂഡല്‍ഹി: ഫോള്‍ഡബിള്‍ ഫോണിനൊപ്പം ആദ്യ ഫ്‌ലിപ്പ് ഫോണും അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി. ഓപ്പോ, വിവോ, സാംസങ് എന്നിവരുടെ നിരയിലേക്ക് വരുന്ന ഷവോമി ചൈനയില്‍ നാളെ മിക്‌സ് ഫോള്‍ഡ് വേര്‍ഷനൊപ്പം മിക്‌സ് ഫ്‌ലിപ്പ് ഫോണും അവതരിപ്പിക്കും. നാലാമത്തെ തലമുറ ഫോള്‍ഡബിള്‍ ഫോണായാണ് മിക്‌സ് ഫോള്‍ഡ് 4 മോഡല്‍ കമ്പനി കൊണ്ടുവരുന്നത്.

മുന്‍നിര സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് ആണ് മിക്സ് ഫ്‌ലിപ്പ് പതിപ്പിന് കരുത്തുപകരുക. ഇതേ ഹാര്‍ഡ്വെയര്‍ തന്നെയാണ് മിക്‌സ് ഫോള്‍ഡ് 4ലും സജ്ജീകരിച്ചിരിക്കുന്നത്. ഇതിനകം തന്നെ ഷവോമി 14 സീരീസില്‍ ഈ സാങ്കേതികവിദ്യ ലഭ്യമാക്കിയിട്ടുണ്ട്. ലെയ്ക എന്‍ജിനീയറിങ് ക്യാമറ സംവിധാനമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പിന്തുണയ്ക്കാന്‍ കഴിയുന്ന മിക്സ് ഫ്‌ലിപ്പിനായി ഒരു വലിയ 4 ഇഞ്ച് കവര്‍ ഡിസ്പ്ലേയും പ്രതീക്ഷിക്കാം. 3D വേപ്പര്‍ കൂളിംഗ് ചേമ്പര്‍, 67W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 4,780mAh ബാറ്ററി  എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫോണ്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലോഞ്ചിനിടെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*