കോട്ടയം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലൊ അലർട്ട്.
നിലവിൽ മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശനിയാഴ്ച ‘റിമാൽ” ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു.
ഞായർ അർദ്ധ രാത്രിയോടെ ബംഗ്ലാദേശ്- പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറയ്ക്കുമിടയിൽ ഇത് കരയിൽ പ്രവേശിക്കും. കേരള തീരത്ത് ഞായറാഴ്ച ഉയർന്ന തിരമാലയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
Be the first to comment