സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലേർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനാണ് സാധ്യത. അതേസമയം, അടുത്ത 3 മണിക്കൂറിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മറ്റു ദിവസങ്ങളിൽ യെല്ലോ അലേർട്ട് ഉള്ള ജില്ലകൾ

13-05-2024: പത്തനംതിട്ട, ഇടുക്കി

14-05-2024: തിരുവനന്തപുരം, പത്തനംതിട്ട

15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി.

Be the first to comment

Leave a Reply

Your email address will not be published.


*