പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം

ഒട്ടുമിക്കയാളുകളുകളുടെയും പ്രിയപ്പെട്ട ഫലമാണ് പൈനാപ്പിള്‍. നിരവധി ഗുണങ്ങളാല്‍ സമ്പുഷ്ടമായ പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. വിറ്റാമിന്‍ സി, ഫൈബര്‍, മാംഗനീസ്, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടമാണിത്. പൈനാപ്പിളില്‍ പ്രോട്ടീന്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈം, ബ്രോമെലൈന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

പൈനാപ്പിള്‍ നാരുകളാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് മികച്ചതാണ്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായതിനാല്‍ മുഖക്കുരു ഭേദമാക്കാനും പൈനാപ്പിള്‍ ഉപയോഗിക്കാം. ബ്രോമെലെയ്ന്‍ എന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി എന്‍സൈം മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറേ ഗുണകരമാണ്.

കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞതും ഫൈബര്‍ ധാരാളവും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിക്കാവുന്ന ഒരു ഫലമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. 

ഇതുകൂടാതെ പൈനാപ്പിളിലുളള ബ്രോമെലൈന്‍ കാന്‍സര്‍ പ്രതിരോധിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന ബീറ്റാ കരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ചര്‍മ്മാരോഗ്യത്തിനും  യുവത്വം നിലനിര്‍ത്താനും പൈനാപ്പിള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുപോലെ തന്നെ, അല്പം പൈനാപ്പിള്‍ നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*