യെൻസ് ടൈംസ് ന്യൂസിൻ്റ് പുതിയ ഓഫീസ് അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ: യെൻസ് ടൈംസ് ന്യൂസിൻ്റെ പുതിയ ഓഫീസ് അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. അതിരമ്പുഴ പള്ളി  ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം യെൻസ് ബിൽഡിംഗ്സിൽ ആരംഭിച്ച ഓഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം അതിരമ്പുഴ ഫോറോന പള്ളി വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ നിർവ്വഹിച്ചു. സ്റ്റുഡിയോ ഫ്ലോറിന്റെ ഉദ്ഘാടനം ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ  നിർവ്വഹിച്ചു.

ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ വാർത്തകളിലൂടെ കൂടൂതൽ വായനക്കാരെയും പ്രേക്ഷകരേയും ആകർഷിക്കാൻ കഴിഞ്ഞ യെൻസ് ടൈംസ് ന്യൂസിൻ്റെ പ്രവർത്തകരേ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ഫാ ബിനിൽ പഞ്ഞിപ്പുഴ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബേബിനാസ് അജാസ്, ഫസീന സുധീർ, സി ഡി എസ് ചെയർപേഴ്സൺ ഷബീന നിസാർ, സഞ്ജിത് പ്ലാമൂട്ടിൽ,  ചീഫ് എഡിറ്റർ ഷൈജു തെക്കുംചേരി  തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ആകർഷകങ്ങളായ കൂടുതൽ വാർത്താ വിഭവങ്ങൾ ഒരുക്കുമെന്ന് യെൻസ് ടൈംസ് ന്യൂസ് എം ഡി നൈബിൻ കുന്നേൽ ജോസ് അറിയിച്ചു.

1 Comment

Leave a Reply

Your email address will not be published.


*