ഏറ്റുമാനൂർ: ഏറ്റുമാനൂർ – നീണ്ടൂർ റോഡിലെ റെയിൽവേ മേൽപാലത്തിലെ കുഴികൾ അടച്ചു. മാസങ്ങളായി മേൽപ്പാലത്തിലെ കോൺക്രീറ്റുകൾ പലഭാഗത്തും അടർന്നു കമ്പികൾ തെളിഞ്ഞ അവസ്ഥയിലായിരുന്നു. ഈ കുഴികളിൽ വീണു നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. യാത്രക്കാർക്ക് ഭീഷണിയായിരുന്ന കുഴികൾ രൂപപ്പെട്ട വാർത്ത യെൻസ് ടൈംസ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു, തുടർന്നാണ് അധികൃതർ കുഴികൾ അടച്ചത്.
Be the first to comment