
ഗാന്ധിനഗർ: ഒടുവിൽ ആശ്വാസം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിച്ചു. ജനുവരി മാസം കഴിയാറായിട്ടും ഡിസംബർ മാസത്തെ ശമ്പളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ നിന്നുള്ള കുടുംബശ്രീ ജീവനക്കാർക്ക് ലഭിച്ചിരുന്നില്ല.
അതിരമ്പുഴ പള്ളിയിലെ പെരുന്നാൾ ദിവസങ്ങളായിട്ടും ശമ്പളം കിട്ടാത്തത് ജീവനക്കാർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്‌ടിച്ചത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് പഞ്ചായത്ത് അധികൃതർ അടിയന്തര ഇടപെടൽ നടത്തിയതിനെ തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ ജീവനക്കാർക്ക് ശമ്പളം അക്കൗണ്ടിൽ ലഭിച്ചു. അതേസമയം കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തിൽ നിന്നും നടത്തിരുന്നെന്നും ബാങ്കിലുണ്ടായ ചില തടസങ്ങളാണ് ശമ്പളം വൈകാൻ കാരണമെന്നും അതിരമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ ചെയർ പേഴ്സൺ ഷെബിന നാസർ യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു.
Be the first to comment