അതിരമ്പുഴയിൽ പൊക്കം കുറഞ്ഞവരുടെ അത്ഭുത പോരാട്ടത്തിന് നിമിഷങ്ങൾ മാത്രം

അതിരമ്പുഴ:അത്ഭുത ദീപ് സിനിമയിൽ വേഷമിട്ടവർ അടങ്ങുന്ന പൊക്കം കുറഞ്ഞവരുടെ ഇന്ത്യയിലെ ഏക സ്പോർട്സ് ക്ലബായ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബിലെ താരങ്ങളുടെ സൗഹൃദ ഫുട്‌ബോൾ മത്സരം ഇന്ന് അതിരമ്പുഴയിൽ നടക്കും. യെൻസ് ടൈംസ് ന്യൂസ് സംഘടിപ്പിച്ചിരിക്കുന്ന യെൻസിയൻ 2K23 കപ്പിനുവേണ്ടിയുള്ള മത്സരത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ടീമും അതിരമ്പുഴ പള്ളിയുടെ ടീമും തമ്മിൽ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബിലെ താരങ്ങൾ ഏറ്റുമുട്ടും.

അതിരമ്പുഴ സെൻ്റ് അലോഷ്യസ് സ്ക്കൂൾ ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന മത്സരം അതിരമ്പുഴ പള്ളി വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ അദ്ധ്യക്ഷനായിരിക്കും. മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപൽ ഫാ.ഡോ.ജെയിംസ് മുല്ലശേരി സി എം ഐ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു വിശിഷ്ട അതിഥിയായി പങ്കെടുക്കും. കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.ജയപ്രകാശ് കെ പി വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും. ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് കുര്യൻ, ഗ്രാമപഞ്ചായത്തംഗം ജോസ് അമ്പലകുളം, ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ് സ്ഥാപകൻ റാഷിദ് ബിൻ ഖാലിദ്, യെൻസ് ടൈംസ് ന്യൂസ് എം ഡി നൈബിൻ കുന്നേൽ ജോസ്, ചീഫ് എഡിറ്റർ ഷൈജു തെക്കുംചേരി തുടങ്ങിയവർ പ്രസംഗിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*