സ്ട്രെച്ച് മാർക്കുകൾ മാറാൻ വീട്ടിൽ തന്നെ ചില മാർ​ഗങ്ങൾ പരീക്ഷിക്കാം

പ്രസവം കഴിഞ്ഞാൽ മിക്കവാറും അമ്മമാരുടെ പ്രധാന പ്രശ്നം സ്ട്രെച്ച് മാർക്കുകൾ ആണ്. ഗർഭാവസ്ഥയുടെ നാളുകളിലൂടെ കടന്നു പോകുന്ന 90% ശതമാനം സ്ത്രീകളിലും സ്ട്രെച്ച് മാർക്കുകൾ പ്രത്യക്ഷപ്പെടാറുണ്ട്. സ്ട്രെച്ച് മാർക്കുകൾ മാറാൻ വീട്ടിൽ തന്നെ ചില മാർ​ഗങ്ങൾ പരീക്ഷിക്കാം.

  • സ്ട്രെച്ച് മാർക്കുകൾ മാറാൻ  മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും രണ്ടു ടേബിൾ സ്പൂൺ കോഫി പൗഡറും യോജിപ്പിച്ച് പായ്ക്ക് ഉണ്ടാക്കുക. ശേഷം ഈ പായ്ക്ക് സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ കുറച്ച് സമയം പുരട്ടി മസാജ് ചെയ്യണം. 20 മിനിട്ടിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റാവുന്നതാണ്. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് ഇടാം.
  • സ്ട്രെച്ച് മാർക്കുകൾ മാറാൻ മികച്ച പരിഹാരമാണ്  വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ അമിനോ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ പുരട്ടുന്നത് വഴി ചർമ്മത്തിൻ്റെ ഇലാസ്തികത കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന മൃത കോശങ്ങളെ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്.
  • ബേക്കിംഗ് സോഡ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. അതേസമയം നാരങ്ങയിൽ ചർമ്മത്തിന് തിളക്കം നൽകുന്ന ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർന്ന മിശ്രിതം സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*