യുവനടനും ഗായകനുമായ സുജിത്ത് രാജ് വാഹനാപകടത്തിൽ അന്തരിച്ചു

കൊച്ചി: യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ അന്തരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ വെച്ചാണ് സുജിത്തിൻ്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.’കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഈ സിനിമയിൽ സുജിത്ത് പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോൺ താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിൽ സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ഭരതനാട്യം പഠിച്ചിട്ടുള്ള സുജിത്ത് നർത്തകൻ കൂടിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*