ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണം; ഏറ്റുമാനൂർ കട്ടച്ചിറയിൽ ടവറിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കി യുവാവ്‌

ഏറ്റുമാനൂർ: വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഏറ്റുമാനൂർ കട്ടച്ചിറയ്ക്ക് സമീപമാണ് സംഭവം.  ഇയാളുടെ തിരിച്ചറിയൽ രേഖകൾ മോഷണം പോയെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യപ്പെടുന്നത്.

രാവിലെ ആറ് മണിയോടെയാണ് ഇയാൾ ടവറിൽ കയറിയതെന്നാണ് സൂചന. എട്ടുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അവിടെയെത്തിയ കിടങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും യുവാവിനെ അനുനയിപ്പിക്കുകയായിരുന്നു. താങ്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ജനപ്രതിനിധികൾ ഉറപ്പുനൽകുകയും ചെയ്തു.

കിടങ്ങൂർ പഞ്ചായത്തിന് സമീപ പഞ്ചായത്തിലെ താമസക്കാരനാണ് പ്രദീപ്. ആ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് മാർച്ചിനുള്ളിൽ വീട് വയ്ക്കാനുള്ള അവസരം ഉണ്ടാക്കും. ഇല്ലെങ്കിൽ കിടങ്ങൂർ പഞ്ചായത്തിൽ വീട് വച്ച് നൽകാമെന്നും പ്രസിഡന്റ് ഉറപ്പുനൽകിയതിന് പിന്നാലെയാണ് പ്രദീപ് ടവറിൽ നിന്ന് ഇറങ്ങിയത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*