പള്ളിപ്പെരുന്നാളിനിടെ പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ: പള്ളിപ്പെരുന്നാളിനിടെ പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം മൂലെക്കുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്.

അടിയന്തര ശസ്ത്രക്രിയ നടത്താനിരിക്കെ ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു മരണം. പെരുന്നാളാഘോഷത്തിന് ഇറച്ചി വാങ്ങാൻ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ശ്രീകാന്ത്. സുഹൃത്ത് കടയിൽ കയറിയ സമയത്താണ് അപകടം.

ജനുവരി 27ന് വൈകീട്ട് 5.45 ഓടെ ആയിരുന്നു അപകടം നടന്നത്. പരിയാരം സെയ്ന്റ് ജോർജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളക്ക് മുൻവശത്തുവെച്ചാണ് പടക്കം പൊട്ടിച്ചത്. പടക്കം തെറിച്ചുവീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. ബൈക്കിലിരുന്ന ശ്രീകാന്താണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ്. അമ്മ: ഇന്ദിര. സഹോദരൻ: ശ്രീക്കുട്ടൻ.

Be the first to comment

Leave a Reply

Your email address will not be published.


*